Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആളൊഴിഞ്ഞ വീട്ടിൽ മോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
ആളൊഴിഞ്ഞ വീട്ടിൽ മോഷണം; പ്രതി പിടിയിൽ
cancel
camera_alt?????? : ???? ????????? ????????? ????? ??????

കൊട്ടാരക്കര: കിഴക്കേത്തെരുവ് പറങ്കാംവിള വീട്ടിൽ ബാബുവിന്റെ വീട്ടിൽ നിന്നും 40 പവന്റെ സ്വർണ്ണാഭരണങ്ങളും 3 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലിയൂർ കേളേശ്വരം വട്ടവിള വീട്ടിൽ രാജേഷ് (35) ആണ് പിടിയിലായത്. ഇയാൾ നിലവിൽ തിരുവനന്തപുരം തെന്നൂർ അരയക്കുന്ന് മുറിയിൽ തോട്ടരികത്ത് വീട്ടിൽ വാടകക്ക് താമസിക്കുകയാണ്. മോഷണ വിവരം അറിഞ്ഞ് മണിക്കൂറുകൾക്കകമാണ് കൊട്ടാരക്കര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വീട്ടുകാർ ചികിത്സക്കായി എറണാകുളത്ത് പോയ സമയം നോക്കി പ്രതി വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ മുതലുകൾ പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theft in an empty house in Kottarakkara
Next Story