Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസിൽ പണം കവരാൻ ശ്രമം: തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
text_fieldsbookmark_border
ശെൽവി, പ്രിയ
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ മധ്യവയസ്കയുടെ പണമടങ്ങിയ പഴ്സ് കവരാൻ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശിനികളെ യാത്രക്കാർ പിടികൂടി പൊലീസിനു കൈമാറി. തമിഴ്നാട് തെങ്കാശി സ്വദേശിനികളായ സെൽവി (32), പ്രിയ (30) എന്നിവരാണ് പിടിയിലായത്.
കൊല്ലം-പുനലൂർ ഫാസ്റ്റ് പാസഞ്ചർ ബസിൽ കൊട്ടാരക്കര സ്റ്റാൻ്റിലായിരുന്നു സംഭവം. മധ്യവയസ്കയുടെ പഴ്സ് കവർന്ന സെൽവി അത് പ്രിയക്കു കൈമാറി. പ്രിയയുടെ കൈയ്യിൽ നിന്നും പഴ്സ് നിലത്തു വീണപ്പോഴാണ് മധ്യവയസ്ക തൻ്റെ പഴ്സ് നഷ്ടപ്പെട്ട വിവരം മനസിലാക്കുന്നത്.
തുടർന്ന് മറ്റു യാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു. യാത്രക്കാർ ബസിൻ്റെ ഡോറുകൾ അടക്കുകയും പിങ്ക് പൊലീസിൽ വിവരമറിയിയിക്കുകയുമായിരുന്നു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
Next Story

