റെയിൽവേ സ്റ്റേഷനിൽ ലോക്കർ കുത്തിത്തുറന്ന് മോഷണം
text_fieldsലോക്കറിന്റെ കതക് മോഷ്ടാക്കൾ കുത്തിതുറന്ന നിലയിൽ
കൊട്ടാരക്കര: റെയിൽവേ സ്റ്റേഷനിൽ കതക് കുത്തിത്തുറന്ന് മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 25000 രൂപ അപഹരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ആറോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വാതിലിന്റെ പൂട്ട് തകർത്ത നിലയിലാണ്. മേശയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് ലോക്കർ തുറന്നാണ് പണം അപഹരിച്ചത്.
തകർത്ത പൂട്ടും താക്കോൽ കൂട്ടവും മോഷ്ടാക്കൾ കൊണ്ടുപോയി. ഒരാഴ്ചത്തെ പണം ഒരുമിച്ച് റെയിൽവേയിൽ അടയ്ക്കുകയാണ് പതിവ്. അഞ്ച് ദിവസത്തെ കലക്ഷനാണ് മോഷണം പോയത്. 20 വർഷം മുമ്പ് ഇത്തരത്തിൽ മോഷണം നടന്നിട്ടുണ്ട്. അന്ന് 2500 രൂപയാണ് നഷ്ടമായത്. റെയിൽവേ പൊലീസും എഴുകോൺ പൊലീസും അന്വേഷണം ആരംഭിച്ചു.

