ഏഴാം ക്ലാസുകാരി നേരിട്ട് വിളിച്ചു, ഫോൺ വീട്ടിലെത്തിച്ച് മന്ത്രി
text_fieldsകൊട്ടാരക്കര: ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണില്ലാതെ വിഷമിച്ച കുട്ടി മന്ത്രിയെ നേരിട്ട് വിളിച്ചു. ഉടൻ ഫോൺ വീട്ടിലെത്തിച്ച് മന്ത്രി കെ.എൻ. ബാലഗോപാൽ. പെരുംകുളം ഗവ.പി.വി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥി സോനക്കാണ് ഫോൺ ലഭിച്ചത്. അമ്മൂമ്മ ശാന്തയാണ് മന്ത്രിയുടെ നമ്പർ സംഘടിപ്പിച്ച് നൽകിയത്.
നേരിട്ട് വിളിക്കാൻ ആദ്യം പരിഭ്രമം തോന്നിയെങ്കിലും ഫോണെടുത്ത മന്ത്രിയുടെ സ്വരം സോനക്ക് ധൈര്യം പകർന്നു. സി.പി.എം കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗം എൻ. ബേബിയും കോട്ടാത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ചന്ദ്രനും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ എസ്. അരവിന്ദും സോനയുടെ വീട്ടിലെത്തി ഫോൺ കൈമാറി. പള്ളിക്കൽ കുറ്റിക്കുന്നിൽ വീട്ടിൽ സോമെൻറയും രമ്യയുടെയും മകളാണ് സോന.

