Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightബ​സ് യാ​ത്ര​ക്കി​ടെ...

ബ​സ് യാ​ത്ര​ക്കി​ടെ വ​യോ​ധി​ക​യു​ടെ പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്നു

text_fields
bookmark_border
theft
cancel

കൊ​ട്ടാ​ര​ക്ക​ര: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യാ​ത്ര ചെ​യ്യ​വെ വ​യോ​ധി​ക​യു​ടെ പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന​താ​യി പ​രാ​തി. പ​ന​വേ​ലി പ​ട്ടേ​ഴി​മു​ക്ക് കു​ന്നു​വി​ള വീ​ട്ടി​ൽ മേ​രി​ക്കു​ട്ടി​യു​ടെ (70) പ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5000 രൂ​പ​യും സ്വ​ർ​ണ​വ​ള​യും മോ​തി​ര​വു​മാ​ണ് പ​ന​വേ​ലി​യി​ൽ​നി​ന്ന്​ കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ബ​സി​ൽ ന​ഷ്​​ട​മാ​യ​ത്.

പ​ഴ​യ സ്വ​ർ​ണാ​ഭ​ര​ണം മാ​റ്റി പു​തി​യ​ത് വാ​ങ്ങാ​നാ​യി കൊ​ച്ചു​മ​ക​ൾ സാ​നി​യോ​ടൊ​പ്പം കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു മേ​രി​ക്കു​ട്ടി. കൊ​ട്ടാ​ര​ക്ക​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്​​റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി ഹോ​ട്ട​ലി​ൽ ക​യ​റി ചാ​യ കു​ടി​ച്ച​ശേ​ഷം പ​ണം ന​ൽ​കാ​നാ​യി പ​ഴ്സ് തു​റ​ന്ന​പ്പോ​ഴാ​ണ് പ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്​​ട​മാ​യ​താ​യി അ​റി​യു​ന്ന​ത്.

ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്​​റ്റാ​ൻ​ഡി​ൽ വി​ശ്ര​മി​ച്ച​ശേ​ഷം വ​യോ​ധി​ക​യും കൊ​ച്ചു​മ​ക​ളും കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsgold
News Summary - The money and gold of the bus passenger were stolen
Next Story