പൊലീസ് ജീപ്പിലിടിച്ച കെ.എസ്.ആർ.ടി.സി ബസ് നിർത്താതെ പോയി; പിന്തുടർന്ന് പിടികൂടി
text_fieldsകൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച്
പൊലീസ് ജീപ്പിന്റെ ലൈറ്റ് തകർന്നനിലയിൽ
കൊട്ടാരക്കര: പൊലീസ് ജീപ്പിലിടിച്ച ശേഷം നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ബസ് പിന്തുടർന്ന് പിടികൂടി. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. കൊട്ടാരക്കര നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് പുലമൺ ഭാഗത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന്റെ പിറകിലെ സിഗ്നൽ ലൈറ്റിൽ ഇടിച്ചു.
ബസ് നിർത്താതെ പോയതോടെ അതേ ജീപ്പിൽ ട്രാഫിക്ക് പൊലീസുകാർ ഒരു കിലോമീറ്റർ അകലെയുള്ള കുന്നക്കര പെട്രോൾ പമ്പിന് സമീപത്തായി ബസ് പിടികൂടുകയായിരുന്നു. ജീപ്പിന്റെ പിൻഭാഗത്തെ ലൈറ്റ് നന്നാക്കി നൽകാമെന്ന ഉറപ്പിൽ ബസ് സർവിസ് തുടരാൻ അനുവദിച്ചു. 20 മിനിറ്റിന് ശേഷമാണ് ബസ് യാത്ര തുടർന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

