എഴുകോൺ ജങ്ഷന്റെ മുഖച്ഛായ മാറുന്നു; 12 കോടിയുടെ വികസനം
text_fieldsമന്ത്രി കെ.എൻ. ബാലഗോപാൽ എഴുകോൺ പഞ്ചായത്ത് മാർക്കറ്റ് സന്ദർശിക്കുന്നു
കൊട്ടാരക്കര: എഴുകോൺ ജങ്ഷനിൽ 12 കോടിയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. എഴുകോൺ മാർക്കറ്റിന്റെയും ഓഫിസ് കെട്ടിടങ്ങളുടെയും ശോച്യാവസ്ഥ നേരിട്ടറിയാൻ മന്ത്രി എത്തി.
നിലവിലെ പഞ്ചായത്തോഫിസ് കെട്ടിടത്തിന് പിറകിലായുള്ള ഭാഗത്ത് മൂന്ന് നിലകളിലായി ആധുനിക മത്സ്യ മാർക്കറ്റ്, ഓഫിസ് കെട്ടിടങ്ങൾ, മിനി ഓഡിറ്റോറിയം എന്നിവ നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഒരുക്കും. എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, ജെ. രാമാനുജൻ, കെ. ഓമനക്കുട്ടൻ, എം.പി. മാനേക്ഷ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

