Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടുമുറ്റത്ത്​ പാർക്ക് ചെയ്ത കാർ തനിയെ നീങ്ങി റോഡിനപ്പുറത്തെ വീട്ടിലേക്ക്​​ മറിഞ്ഞു

text_fields
bookmark_border
car accident
cancel
camera_altഅപകടത്തിൽപെട്ട കാർ

കൊട്ടാരക്കര (കൊല്ലം): കോട്ടാത്തല ബേക്കറി ജംഗ്ഷനിൽ വീട്ട്​ മുറ്റത്തെ കാർ പോർച്ചിൽ നിർത്തിയിട്ട കാർ തനിയെ നിരങ്ങി നീങ്ങി അയൽപക്കത്തെ പത്തടി താഴ്ചയുള്ള വീട്ട് മുറ്റത്തേക്ക് മറിഞ്ഞു. എസ്.എസ് ലാൻഡിൽ റിട്ട. ടീച്ചർ സീനയുടെ വീട്ടിലുണ്ടായിരുന്ന കാറാണ് ഇവരുടെ അയൽവാസിയായ തേവന്‍റഴികത്ത് പൊന്നമ്മയുടെ വീട്ട് മുറ്റത്തേക്ക് മറിഞ്ഞത്.

പുത്തൂർ ശാസ്താംകോട്ട റോഡിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. സീനയുടെ കാർ പോർച്ചിൽനിന്നും നിരങ്ങി നീങ്ങിയ കാർ റോഡ് ക്രോസ് ചെയ്ത് മറുവശത്തെ വീടിന്‍റെ മുറ്റത്തേക്ക് മറിയുകയായിരുന്നു.

കാർ റോഡ് ക്രോസ് ചെയ്യുന്ന സമയം അതുവഴി മറ്റ് വാഹനങ്ങൾ കടന്നുവരാഞ്ഞതും പൊന്നമ്മയുടെ വീട്ടുമുറ്റത്ത് ആളില്ലാഞ്ഞതും വൻ അപകടം ഒഴിവാക്കി. പുത്തൂർ പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The car, which was parked in the backyard, moved by itself and overturned into a house across the road
Next Story