Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നെല്ലിക്കുന്നം വളവിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറി
text_fieldsbookmark_border
നെല്ലിക്കുന്നം കുരിശ്ശടി വളവ് ഭാഗത്ത് ലോറിയിലേക്ക് ഇടിച്ചു കയറി കാർ തകർന്ന നിലയിൽ
കൊട്ടാരക്കര: നെല്ലിക്കുന്നം കുരിശടി വളവ് ഭാഗത്ത് കാർ ലോറിയിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ആക്രി സാധനങ്ങൾ കൊണ്ടുവന്ന ലോറിയുടെ ആക്സിൽ പൊട്ടി. വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം.
കൊട്ടാരക്കരയിൽനിന്ന് പൂയപ്പള്ളിയിലേക്ക് വരുകയായിരുന്ന കാർ ഓടനാവട്ടത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ലോറിയുടെ മധ്യഭാഗത്തായാണ് ഇടിച്ചുകയറിയത്. കാർ രണ്ട് വട്ടം കറങ്ങിയശേഷം തിരിഞ്ഞു നിൽക്കുകയായിരുന്നു. കാർ ഡ്രൈവർ കൊട്ടാരക്കര സ്വദേശി നാസർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
Next Story

