Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകൊ​ട്ടാ​ര​ക്ക​ര റെയിവേ...

കൊ​ട്ടാ​ര​ക്ക​ര റെയിവേ സ്റ്റേഷൻ പരിസരം തെരുവ്നായ്​ക്കളുടെ വിഹാരകേന്ദ്രം

text_fields
bookmark_border
കൊ​ട്ടാ​ര​ക്ക​ര റെയിവേ സ്റ്റേഷൻ പരിസരം തെരുവ്നായ്​ക്കളുടെ വിഹാരകേന്ദ്രം
cancel

കൊ​ട്ടാ​ര​ക്ക​ര: തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യി കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം. 15 ഓ​ളം നാ​യ്ക്ക​ൾ പെ​റ്റു​പെ​രു​കി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ വി​ഹ​രി​ക്കു​ക​യാ​ണ്. നാ​യ്​​ക്ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ക​ടി​ക്കാ​ൻ ഓ​ടി​ച്ച ചി​ല യാ​ത്ര​ക്കാ​ർ​ക്ക്​ പാ​ള​ത്തി​ൽ വീ​ണ്​ പ​രി​ക്കേ​റ്റി​രു​ന്നു. ര​ണ്ടു​ദി​വ​സ​മാ​യി യാ​ത്ര​ക്കാ​രെ ക​ടി​ക്കാ​ൻ ഓ​ടി​ച്ച പേ​പ്പ​ട്ടി​യെ ജീ​വ​ന​ക്കാ​രും റെ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി​യി​ട്ടും സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ താ​യാ​റാ​കു​ന്നി​ല്ലെ​ന്ന്​ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

പേ​പ്പ​ട്ടി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച നാ​യ്​ യാ​ത്ര​ക്കാ​രെ നി​ര​ന്ത​രം ക​ടി​ക്കാ​ൻ ഓ​ടി​ച്ച​തോ​ടെ ന​ഗ​ര​സ​ഭ​യെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് റെ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ പ​ട്ടി​യെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വം അ​റി​ഞ്ഞ് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ​ത്തി നാ​യ്ക്ക​ളെ ന​ഗ​ര​സ​ഭ​യി​ൽ എ​ത്തി​ച്ച്​ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ നാ​യ്ക്ക​ളെ ഉ​ഗ്ര​ൻ​കു​ന്നി​ലെ ഷെ​ൽ​ട്ട​റി​ലേ​ക്ക് മാ​റ്റി​യ​ത്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കി നി​ർ​മി​ച്ച ഷെ​ൽ​ട്ട​ർ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsKottarakkaraStray DogRailway Station
News Summary - Stray-Dog-Kottarakkara-Railway-Station
Next Story