കൊട്ടാരക്കരയിൽ നായുടെ ആക്രമണം; മുപ്പതോളം പേർക്ക് കടിയേറ്റു
text_fieldsകൊട്ടാരക്കര: പട്ടണത്തിൽ നായുടെ ആക്രമണത്തിൽ 30ഓളം പേർക്ക് കടിയേറ്റു. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ കൊട്ടാരക്കര പുലമൻ ജങ്ഷനിലാണ് നായുടെ ആക്രമണമുണ്ടായത്. കൊട്ടാരക്കര എൽ.ഐ.സി കോമ്പൗണ്ടിൽ നിന്നവർക്കാണ് കൂടുതലായും കടിയേറ്റത്. എൽ.ഐ.സി കോമ്പൗണ്ടിലേക്ക് ഓടിക്കയറിയ നായ് ആളുകളെ ഓടിച്ചിട്ട് കടിച്ചു. കടിയേറ്റവരിൽ 15ഓളം പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു.
കൊല്ലം പാലവിള വീട്ടിൽ ആൻറണി (25), വില്ലുർ ഗീതഞ്ചനം ഗീതകുമാരി (42), കിഴക്കെത്തെരുവ് അമ്പാടിയിൽ ബിജി (35), നീലേശ്വരം കളപ്പില പടിഞ്ഞാറ്റത്തിൽ അദ്വൈത് (11), കിഴക്കേത്തെരുവ് പുളിമൂട്ടിൽ വീട്ടിൽ രാധാമണിയൻ (51), മുരളിമന്ദിരത്തിൽ അഭിജിത് (25), കൊട്ടാരക്കര മുള്ളികാട്ട് സിജി ഭവൻ ജോയ് (62), കാടാംകുളം സ്വദേശി രജീഷ് (39), കൊട്ടാരക്കര സ്വദേശികളായ വിഷ്ണു (22), ഫിലിപ് (57), കൊട്ടാരക്കര ഇടവട്ടം ശ്രീജിത്ത് (35), കൊട്ടാരക്കര ഇർഷാദ് മൻസിൽ അബ്ദുൽസലാം (58), വെള്ളിമൻ ചെറുപൊയ്ക പുത്തൻവീട്ടിൽ ബാബു (52 ), വെള്ളിമൻ കുന്നുംപുറം സനൽകുമാർ (49), ചീരൻകാവ് മുറട്ടുവിള ഭവനത്തിൽ ലിജു (54) എന്നിവരാണ് താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത്.