Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴകിയ ഭക്ഷണം പിടിച്ചെടുത്തു

text_fields
bookmark_border
പഴകിയ ഭക്ഷണം പിടിച്ചെടുത്തു
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര എം.​സി റോ​ഡി​ന് സ​മീ​പ​ത്തെ ക​ട​ക​ളി​ൽ​നി​ന്ന്

ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ

കൊട്ടാരക്കര: എം.സി റോഡിന് സമീപത്തെ എട്ട് ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് വിഭാഗം പരിശോധന നടത്തി. ആറ് കടകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ 10 ഓടെ കൊട്ടാരക്കര എം.സി റോഡിലെ പ്രമുഖ ഹോട്ടലുകളിൽനിന്നാണ് പഴകിയ ചിക്കൻ, ബീഫ്, മട്ടൺ, നൂഡിൽസ്, ചപ്പാത്തി, അച്ചാർ, വെളിച്ചെണ്ണ എന്നിവ പിടിച്ചെടുത്തത്. പഴകിയ ഭക്ഷണങ്ങൾ ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു.

പഴകിയ വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിയതായി കണ്ടെത്തി. ദിവസങ്ങൾ പഴക്കം വന്ന ഇറച്ചി വീണ്ടും ഉപയോഗിക്കാൻ വെച്ചപ്പോഴാണ് അധികൃതർ പിടികൂടിയത്. ഹോട്ടൽ ഉടമകളിൽനിന്ന് മാപ്പപേക്ഷ സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യും. ആവർത്തിച്ചാൽ ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ വി.പി. അജിത്തിന്‍റെ നേതൃത്വത്തിൽ എസ്. സുജി, ജൂനിയർ എച്ച്.ഐമാരായ അശ്വതി, ആർ.ആർ. രതീശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Stale food seized
Next Story