സ്പെഷൽ ഡ്രൈവ്; കഞ്ചാവുചെടിയും ചാരായവും കണ്ടെത്തി
text_fieldsകൊട്ടാരക്കര: ഓണം സ്പെഷൽ ഡ്രൈവിെൻറ ഭാഗമായി എക്സൈസ് നടത്തിയ െതരച്ചിലിൽ പുത്തൂർ താഴംഭാഗത്ത് എട്ടടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. 325 ലിറ്റർ കോട, 9.2 ലിറ്റർ വിദേശമദ്യം, 400 മില്ലി മീറ്റർ ചാരായം, 22.9 ലിറ്റർ അരിഷ്ടം എന്നിവയും കണ്ടെത്തി. എട്ട് കേസുകളിലായി എട്ടുപേരുടെ പേരിൽ അബ്കാരി കേസും ഒരു എൻ.ഡി.പി.എസ് കേസുമെടുത്തു. നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് പതിനായിരം രൂപ പിഴ ഈടാക്കി.
കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ബി. ഗോപാലകൃഷ്ണെൻറ നേതൃത്വത്തിലായിരുന്നു റെയ്ഡ്.പ്രിവൻറീവ് ഓഫിസർമാരായ ബാബുസേനൻ, എം.എസ്. ഗിരീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ബാബു, രാജ്മോഹൻ, അനീഷ് അർക്കജ്, സി. അനിൽകുമാർ, വിഷ്ണു, ഹരീഷ്, ഡ്രൈവർ മനാഫ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.വ്യാജ മദ്യം, നിരോധിത ലഹരി ഉൽപന്നങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ 0474-2452639, 9400069446 നമ്പറുകളിൽ അറിയിക്കാം.

