നഗരമധ്യത്തിൽ പെരുമ്പാമ്പ്; വനപാലകരെത്തിയപ്പോൾ 'മുങ്ങി'
text_fieldsകൊട്ടാരക്കര: പുലർച്ച നഗരമധ്യത്തിൽ നടുറോഡിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൊട്ടാരക്കര ചന്തമുക്കിലാണ് സംഭവം. കാറിലെത്തിയ യുവാക്കളാണ് റോഡ് മുറിച്ച് പെരുമ്പാമ്പിഴയുന്നത് കണ്ടത്. കാർ നിർത്തിയ ഇവർ പാമ്പ് ഇഴഞ്ഞുപോകുന്നത് വിഡിയോയിൽ പകർത്തി.
അപ്പോഴേക്കും റോഡുവശത്തുള്ള ടാർ പാളിൻ കൊണ്ട് മറച്ച പഴക്കടയിലേക്ക് ഇഴഞ്ഞുകയറി. കടക്ക് മുന്നിൽ എഴുതിവെച്ചിരുന്ന ഉടമയുടെ േഫാൺ നമ്പരിലേക്ക് വിളിച്ച് യുവാക്കൾ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ ഉടമ പത്തനാപുരം വനം വകുപ്പ് ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കടയിലെ മുഴുവൻ സാധനങ്ങളും പുറത്തെടുത്ത് പുലർച്ച അഞ്ചരവരെ മുക്കും മൂലയും അരിച്ചുപെറുക്കിയെങ്കിലും പെരുമ്പാമ്പിനെ കണ്ടെത്താനായില്ല.
ഓടവഴി രക്ഷപ്പെട്ടിരിക്കാമെന്ന് സംശയിക്കുന്നു. ഏകദേശം ഒമ്പതടിയോളം വലിപ്പമുള്ളതായിരുന്നു പെരുമ്പാമ്പെന്ന് യുവാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

