ലൈംഗികാതിക്രമം: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ
text_fieldsരാഹുൽ
കൊട്ടാരക്കര: ഉത്സവപ്പറമ്പിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. കോട്ടാത്തല സ്വദേശിനിയുടെ പരാതിയിൽ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ കുളക്കട മേഖല സെക്രട്ടറിയും സി.പി.എം കുളക്കട ലോക്കൽ കമ്മിറ്റി അംഗവുമായ പുത്തൂർ രാജേഷ് ഭവനിൽ പാറ രാഹുൽ എന്ന രാഹുലിനെ (28) കൊട്ടാരക്കര പൊലീസ് അറസ്റ്റുചെയ്തു.
കോട്ടാത്തല തണ്ണീർ പന്തൽ ക്ഷേത്രത്തിലെ ഉത്സവ പറമ്പിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. സംഭവം നടന്ന ഉടനെ പെൺകുട്ടി ഇയാളുടെ ചിത്രം മൊബൈൽഫോണിൽ പകർത്തിയിരുന്നു. ഇത് പൊലീസിന് കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

