Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightസ്വവർഗപ്രണയിനികൾ...

സ്വവർഗപ്രണയിനികൾ തമ്മിൽ വിവാഹിതരായി; യുവതിയെ മർദിച്ച കേസിൽ വീട്ടുകാർ ഒളിവിൽ

text_fields
bookmark_border
crime
cancel

കൊ​ട്ടാ​ര​ക്ക​ര: സ്വ​വ​ർ​ഗ പ്ര​ണ​യി​നി​ക​ൾ വി​വാ​ഹി​ത​രാ​യി. വി​വാ​ഹം ക​ഴി​ഞ്ഞ ഒ​രു​യു​വ​തി​ക്ക് കൊ​ട്ടാ​ര​ക്ക​ര മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​ള​പ്പി​ൽ ക്രൂ​ര മ​ർ​ദ​നം. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി​ക​ളും കൊ​ട്ടാ​ര​ക്ക​ര എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​മാ​യ ര​ണ്ട് യു​വ​തി​ക​ൾ​ക്കാ​ണ്, കോ​ടി​തി​യി​ൽ​നി​ന്ന് ഒ​രു​മി​ച്ച് താ​മ​സി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ല​ഭി​ച്ച​ത്.

മൂ​ന്ന് ദി​വ​സം മു​മ്പ് കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ​ത്തെ​രു​വി​ലും കൊ​ട്ടാ​ര​ക്ക​ര മു​സ്​​ലിം ട്രീ​റ്റി​ലും താ​മ​സി​ച്ചി​രു​ന്ന ര​ണ്ടു യു​വ​തി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​ർ, ഫോ​ൺ വ​ഴി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രെ കൊ​ച്ചി ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ​നി​ന്ന് പി​ടി​കൂ​ടി.

തു​ട​ർ​ന്ന് പൊ​ലീ​സ് ഇ​രു​വ​രെ​യും കൊ​ട്ടാ​ര​ക്ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളും കോ​ട​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര മു​സ്​​ലിം സ്ട്രീ​റ്റി​ലെ യു​വ​തി​യെ ബ​ന്ധു​ക്ക​ൾ കോ​ട​തി മു​റ്റ​ത്തു​വെ​ച്ച് ബ​ല​മാ​യി പി​ടി​കൂ​ടി കൊ​ണ്ടു​പോ​വു​ക​യും ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. മ​ർ​ദ​ന​മേ​റ്റ യു​വ​തി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ യു​വ​തി​യെ ഉ​പേ​ക്ഷി​ച്ചി​ട്ട് പോ​വു​ക​യും ചെ​യ്തു. ഈ ​യു​വ​തി ഇ​പ്പോ​ൾ കൊ​ല്ലം മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.

കി​ഴ​ക്കേ​ത്തെ​രു​വി​ലെ യു​വ​തി​യെ മ​ർ​ദി​ച്ച കേ​സി​ൽ കൊ​ട്ടാ​ര​ക്ക​ര മു​സ്​​ലിം സ്ട്രീ​റ്റി​ലെ യു​വ​തി​യു​ടെ പി​താ​വ്, മാ​താ​വ്, സ​ഹോ​ദ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. വി​വാ​ഹം ക​ഴി​ഞ്ഞ യു​വ​തി​യെ​യും​കൊ​ണ്ടാ​ണ് വീ​ട് പൂ​ട്ടി ഒ​ളി​വി​ൽ പോ​യ​ത് . ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsAttackSame-Sex Couples
News Summary - same-sex couples married- The family is absconding in the case of beating the young woman
Next Story