Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightഎസ്.എഫ്.ഐ നേതാവിനെ...

എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് അനുഭാവി അറസ്റ്റില്‍

text_fields
bookmark_border
arrest
cancel

കൊ​ട്ടാ​ര​ക്ക​ര: എ​സ്.​എ​ഫ്.​ഐ നേ​താ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​ര്‍.​എ​സ്.​എ​സ് അ​നു​ഭാ​വി അ​റ​സ്റ്റി​ല്‍. ക​രീ​പ്ര മ​ട​ന്ത​കോ​ട് രാ​ഹു​ല്‍ നി​വാ​സി​ല്‍ രാ​ഹു​ല്‍ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് (30) എ​ഴു​കോ​ണ്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ ഉ​മ്മ​ന്നൂ​ര്‍ വി​ല​ങ്ങ​റ ആ​ഞ്ജ​ന വീ​ട്ടി​ല്‍ ആ​ദി​ഷ് കൃ​ഷ്ണ​ന്‍ (24), പ​ള്ളി​മ​ണ്‍ മീ​യ​ണ്ണൂ​ര്‍ കു​ള​ങ്ങു​വി​ള വീ​ട്ടി​ല്‍ റി​ജോ രാ​ജ് (34) എ​ന്നി​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം ക​ട​യ്‌​ക്കോ​ടു​നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു.

എ​സ്.​എ​ഫ്.​ഐ നെ​ടു​വ​ത്തൂ​ര്‍ ഏ​രി​യ പ്ര​സി​ഡ​ന്റും ഡി.​വൈ.​എ​ഫ്.​ഐ നെ​ടു​മ​ണ്‍കാ​വ് മേ​ഖ​ല ക​മ്മി​റ്റി അം​ഗ​വു​മാ​യ മ​ട​ന്ത​കോ​ട് കേ​ളി​യി​ല്‍ അ​ഭി​രാം ബാ​ബു, എ​സ്.​എ​ഫ്.​ഐ വാ​ക്ക​നാ​ട് യൂ​നി​റ്റ് അം​ഗ​വും ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​നു​മാ​യ മ​ട​ന്ത​കോ​ട് മോ​ഹ​ന വി​ലാ​സ​ത്തി​ല്‍ ആ​ദി​ത്യ​ന്‍ എ​ന്നി​വ​ര്‍ക്കാ​ണ് ആ​ര്‍.​എ​സ്.​എ​സ്​ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ന് ​മ​ട​ന്ത​കോ​ട് ചോ​തി​മു​ക്കി​ലാ​ണ് സം​ഭ​വം. നെ​ടു​മ​ണ്‍കാ​വി​ല്‍നി​ന്ന് ക​മ്മി​റ്റി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്നു അ​ഭി​രാ​മും ആ​ദി​ത്യ​നും. ചോ​തി​മു​ക്കി​ല്‍നി​ന്ന് മ​ട​ന്ത​കോ​ടേ​ക്ക് തി​രി​ഞ്ഞ​പ്പോ​ള്‍ അ​ക്ര​മി​ക​ള്‍ ബൈ​ക്ക് ത​ട​ഞ്ഞു​നി​ര്‍ത്തി ഇ​രു​മ്പ് വ​ടി​ക​ളും വാ​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ രാ​ഹു​ലി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFI leaderKollamArrestRSS supporter
News Summary - RSS supporter arrested in case of assault on SFI leader
Next Story