നിർത്തിയിട്ട ട്രാവലറിൽ കാറിടിച്ച് നാലുപേർക്ക് ഗുരുതര പരിക്ക്
text_fieldsകൊട്ടാരക്കര: എം.സി റോഡിൽ പുലമൺ ഫെയ്ത്ഹോമിന് സമീപം നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ കാറിടിച്ച് കാർ യാത്രികരായ നാല് തിരുവനന്തപുരം സ്വദേശികൾക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം വെള്ളയമ്പലത്ത് സന്തോഷ് കുമാർ (31), പൗർണമിയിൽ ശരത് (32), അക്ഷയ് വിലാസത്തിൽ ശ്രീകുമാർ (32), നെയ്യാറ്റിൻകര ആശ്വതിയിൽ രാധാകൃഷ്ണൻ (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഫെയ്ത് ഹോമിന് സമീപത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നിർത്തിയിട്ടിരിക്കുകയായിരുന്നു ടെമ്പോ ട്രാവലർ. എതിരെ വന്ന കാർ ടെമ്പോ ട്രാവലറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശബരിമല ദർശനത്തിന് ശേഷം മടങ്ങി വരുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
എം.സി റോഡിലും എൻ.എച്ചിലും മൂന്നാഴ്ചയ്ക്കുള്ളിൽ ഒരു ഡസനോളം അപകടങ്ങളാണ് ഉണ്ടായത്. മൂന്ന് പേർ മരിക്കുകയും ചെയ്തു. അമിത വേഗതയും റോഡുകളിലെ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതുമാണ് അപകടകാരണങ്ങളുകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

