Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightറിസോർട്ട്...

റിസോർട്ട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; ഒരാൾ പിടിയിൽ

text_fields
bookmark_border
റിസോർട്ട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; ഒരാൾ പിടിയിൽ
cancel
camera_alt

കൊട്ടാരക്കരയിൽ കഞ്ചാവുമായി പിടിയിലായ ജിനു എക്​സൈസ് സംഘത്തോടൊപ്പം

കൊട്ടാരക്കര: റിസോർട്ട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നയാളെ രണ്ടുകിലോ കഞ്ചാവുമായി കൊട്ടാരക്കര എക്സൈസ് പിടികൂടി. വർക്കല പുതുവൽ പുത്തൻവീട്ടിൽ എച്ച്. ജിനുവാണ് (40) പിടിയിലായത്.

എം.സി റോഡിലൂടെ അതിരാവിലെ വ്യാപകമായി കഞ്ചാവും മയക്കുമരുന്നും കടത്തുന്നതായി എക്സൈസിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ലോവർ കരിക്കം ഭാഗത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയിൽനിന്നാണ് കഞ്ചാവുമായി ജിനുവിനെ കസ്​റ്റഡിയിലെടുത്തത്.

വർഷങ്ങളായി ഇയാൾ കമ്പത്ത് പോയി കുറഞ്ഞ വിലയ്​ക്ക് കഞ്ചാവ് വാങ്ങി വർക്കലയിലും കൊല്ലം, തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തിരുന്നു. ആയൂർ തോട്ടത്തറ സ്വദേശിക്ക്​ കഞ്ചാവ് കൈമാറുന്നതിന്​ ലോറി ഒതുക്കി കാത്തുകിടക്കുന്നതിനിടെയാണ് പിടിയിലായത്. കഞ്ചാവ് വാങ്ങുന്നതിനായെത്തിയ ആയൂർ തോട്ടത്തറ സ്വദേശി എക്സൈസിനെ കണ്ട് ഓടി മാറി.

തുടരന്വേഷണം കൊല്ലം അസി. എക്സൈസ് കമീഷണർ ബി. സുരേഷ് ഏറ്റെടുത്തു. വർക്കലയിലെ റിസോർട്ടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. റേഞ്ച് ഇൻസ്‌പെക്ടർ എ. ജോസ്, പ്രിവൻറിവ് ഓഫിസർ ഷിലു, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ്, വിവേക്, പ്രേംരാജ്, നിഖിൽ, രജീഷ്, സുജിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisGanja case
News Summary - Resort-focused cannabis sales; One arrested
Next Story