കൊട്ടാരക്കര: പുത്തൂർ ബഥനി ജങ്ഷന് സമീപമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
മാവടി പൂവറ്റൂർ പടിഞ്ഞാറ് പാത്തല ലക്ഷംവീട് കോളനി മനു ഭവനിൽ മനോജ് (25) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് ഒന്നിന് രാത്രി 12നായിരുന്നു കവർച്ച ശ്രമം നടത്തിയത്.
ജില്ല പൊലീസ് മേധാവി ഹരിശങ്കറിെൻറ നിർദേശാനുസരണം പ്രത്യേക ടീമിനെ രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഏനാത്ത് അടക്കമുള്ള സ്ഥലങ്ങളിൽ എ.ടി.എമ്മുകളിൽ ഇയാൾ കവർച്ച ശ്രമം നടത്തിയിട്ടുണ്ട്.