പോക്സോ കേസ് പ്രതി പിടിയിൽ
text_fieldsകൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടയിലേക്ക് പോകും വഴി തടഞ്ഞുനിർത്തി ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.
വയക്കൽ കുന്നത്ത് പുത്തൻവീട്ടിൽ സജീവൻ (42) ആണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി ഹരിശങ്കറിെൻറ നിർദേശാനുസരണം ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിെൻറ നേതൃത്വത്തിൽ അതിസാഹസികമായാണ് പിടികൂടിയത്.
കഴിഞ്ഞ 20ന് രാവിലെ 10.30ഓടെ കമ്പംകോടിനടുത്ത് െവച്ചായിരുന്നു സംഭവം. രാവിലെ കടയിലേക്ക് പോയ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരികളായ പെൺകുട്ടികളെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി പുറത്ത് ചിലന്തിവല പറ്റിയിരിക്കുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് അവരെ അടുത്തേക്ക് വിളിച്ചുവരുത്തി പീഡനത്തിന് വിധേയമാക്കാൻ ശ്രമിക്കുകയായിരുന്നു. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്കെത്തിയത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കിലോമീറ്ററോളം പൊലീസ് സംഘം പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനൊടുവിൽ പൊലീസ് സംഘത്തിലെ അംഗങ്ങളെ കടിച്ച് മുറിവേൽപിക്കുകയുമുണ്ടായി.
ലഹരിവിരുദ്ധ സ്ക്വാഡ് എസ്.ഐ രഞ്ജുവിെൻറ നേതൃത്വത്തിൽ അനിൽകുമാർ, ശിവശങ്കരപ്പിള്ള, സജി ജോൺ, രാധാകൃഷ്ണപിള്ള, അജയകുമാർ, ആഷിർ കോഹൂർ, ആദർശ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

