കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളി അറസ്റ്റിൽ
text_fieldsവൈശാഖ്
കൊട്ടാരക്കര: എഴുകോൺ നെടുമ്പായിക്കുളം ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ വൈശാഖി (34)നെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. എഴുകോൺ, കുണ്ടറ സ്റ്റേഷൻ പരിധിയിൽ എട്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കവർച്ച, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ഗൂഢാലോചന, മയക്കുമരുന്ന്, വധശ്രമം തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണ്.
വീട്ടിൽ കയറി ഗൃഹനാഥനെ ആക്രമിച്ച കേസിൽ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷം ശിക്ഷിച്ചിട്ടുള്ള വൈശാഖ് കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വരവെയാണ് എഴുകോൺ പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസിലും കുണ്ടറ പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസിലും പ്രതിയായത്.
കലക്ടറുടെ ഉത്തരവ് പ്രകാരം എഴുകോൺ ഇൻസ്പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ അനീസ്, സി.പി.ഒമാരായ ഗിരീഷ്, അജീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

