Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വായോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
വായോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel

കൊട്ടാരക്കര: വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുവത്തൂർ വല്ലം പ്രീതാ ഭവനിൽ സരളാദേവി (70) നെയാണ് വീടിനു സമീപമുള്ള ഉപയോഗ ശൂന്യമായ വല്ലം കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുളത്തിന് സമീപമുള്ള വ്യാപാര സ്ഥാപനത്തിലെ സി.സി.ടിവിയിൽ വയോധിക കുളത്തിലേക്ക് ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പുലർച്ചെ വെളുപ്പിന് 5.52 നാണ് വയോധിക കുളത്തിലേക്ക് ഇറങ്ങുന്നത്.

നാട്ടുകാരാണ് മൃതദേഹം കുളത്തിൽ പൊങ്ങി കിടക്കുന്ന രീതിയിൽ കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കുളത്തിൽ നിന്നെടുത്ത് കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ നാരായണ പിള്ളയാണ്​ സരളാദേവിയുടെ ഭർത്താവ്​. മക്കൾ: കണ്ണൻ, ശ്രീകല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - old woman was found dead in the pool
Next Story