കൊട്ടാരക്കര ജി.എച്ച്.എസ്.എസിന് പുതിയ പ്രവേശന കവാടം
text_fieldsകൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽനിർമിക്കുന്ന പ്രവേശനകവാടം
കൊട്ടാരക്കര: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ പ്രവേശനകവാടം ഒരുങ്ങുന്നു. കൊട്ടാരക്കര-ഓയൂർ റോഡിൽ സ്കൂൾ ഗ്രൗണ്ടിന് അഭിമുഖമായാണ് പ്രവേശന കവാടം നിർമിക്കുന്നത്. ഇവിടെ ഇടിഞ്ഞമതിൽ പുനർനിർമിച്ചാണ് പ്രവേശന കവാടവും തയാറാക്കുക. പോസ്റ്റ് ഓഫിസ് ജങ്ഷനിൽനിന്ന് റെസ്റ്റ് ഹൗസ് ഭാഗത്തേക്കുള്ള റോഡിന്റെ വശത്തായിരുന്നു നേരത്തേ പ്രവേശന കവാടം.
ഈഭാഗത്ത് മതിൽ തകർച്ചയിലാണ്. അത് പുനർനിർമിക്കുന്നതിനൊപ്പം പഴയപ്രവേശന കവാടം അടക്കാനാണ് തീരുമാനം. അടുത്തകാലത്ത് നിർമിച്ച വ്യാപാരഭവന് അഭിമുഖമായുള്ള മറ്റൊരു പ്രവേശന കവാടം നിലനിർത്തുകയും ചെയ്യും. പൊതുവിദ്യാലയ സംരക്ഷണ യജ്ഞഭാഗമായി സ്കൂളിന് ഹൈടെക് കെട്ടിടങ്ങൾ നിർമിച്ചിരുന്നു. പ്രവേശന കവാടം കടന്നാൽ ഇടത് വലത് വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലവും ക്രമീകരിക്കാനാകും.

