കൊട്ടാരക്കര: തലച്ചിറയിൽ വീട് തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് പിടികൂടി.കുന്നിക്കോട് പനമ്പറ്റ ആവണീശ്വരം വൈദ്യഗിരി എസ്റ്റേറ്റിൽ ലൈജു മാത്യു (41) ആണ് പിടിയിലായത്. തലച്ചിറ കൃപാലയത്തിൽ ജോസ് മാത്യുവിെൻറ വീടാണ് 13ന് രാത്രി പത്തോടെ പെട്രോൾ ഉപയോഗിച്ച് കത്തിച്ച് നശിപ്പിക്കാൻ ശ്രമിച്ചത്.
സംഭവം നടന്നതിെൻറ പിറ്റേന്നുതന്നെ പ്രതിയെ പിടികൂടിയെങ്കിലും കുറ്റം സമ്മതിച്ചില്ല. ജില്ല പൊലീസ് മേധാവി ഹരിശങ്കറിെൻറ നിർദേശാനുസരണം പൊലീസ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
വാദിയും പ്രതിയും തമ്മിലുണ്ടായിരുന്ന ബിസിനസ്പരമായ തർക്കമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി സമ്മതിച്ചു. കൊട്ടാരക്കര പൊലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോണിെൻറ നേതൃത്വത്തിൽ പ്രൊബേഷൻ എസ്.ഐ പ്രശാന്ത്. സി.പി.ഒ സലിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.