Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightയുവതിയെ കൈയേറ്റം ചെയ്ത...

യുവതിയെ കൈയേറ്റം ചെയ്ത യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
യുവതിയെ കൈയേറ്റം ചെയ്ത യുവാവ് അറസ്​റ്റിൽ
cancel

കൊട്ടാരക്കര: പൊതുസ്ഥലത്ത് യുവതിയെ കൈയേറ്റം ചെയ്ത കേസിൽ യുവാവിനെ കൊട്ടാരക്കര പൊലീസ് അറസ്​റ്റ്​ ചെയ്തു. കരുനാ​ഗപ്പള്ളി പടനായർകുളങ്ങര ശ്രീലകം വീട്ടിൽ പ്രഭാതിനെ (26) ആണ് കൊട്ടാരക്കര പൊലീസ് അറസ്​റ്റ്​ ചെയ്തത്.

വ്യാഴാഴ്ച രാവിലെ 11 ഒാടെ കൊട്ടാരക്കര ചന്തമുക്കിൽ ​െവച്ചാണ് കരുനാ​ഗപ്പള്ളി സ്വദേശിനിയായ യുവതിക്ക് നേരെ യുവാവി​െൻറ അതിക്രമമുണ്ടായത്.

യുവതിയും പ്രഭാതും ഒമ്പത്​ വർഷമായി പ്രണയത്തിലായിരുന്നു. സമീപകാലത്ത് അകന്നതിലുള്ള വിരോധമാണ് യുവതിയെ ആക്രമിക്കാനുണ്ടായ കാരണമെന്ന് പൊലീസ് പറയുന്നു.

വ്യാഴാഴ്ച രാവിലെ കരുനാ​ഗപ്പള്ളിയിൽനിന്ന്​ ബസിൽ വരുകയായിരുന്ന യുവതിയെ പ്രഭാത് ബൈക്കിൽ പിന്തുടർന്നു. ഭരണിക്കാവിന് സമീപം ഇറങ്ങിയ യുവതിയെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി കൊട്ടാരക്കര ചന്തമുക്കിൽ എത്തിയാണ്​ അതിക്രമം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestwoman attackedattacking
News Summary - man arrested for attacking woman
Next Story