Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകവര്‍ച്ച സംഘത്തിലെ...

കവര്‍ച്ച സംഘത്തിലെ പ്രധാനി അറസ്റ്റില്‍

text_fields
bookmark_border
Bank robbery
cancel

കൊ​ട്ടാ​ര​ക്ക​ര: കു​പ്ര​സി​ദ്ധ മാ​ല ക​വ​ര്‍ച്ച സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ല്‍. കാ​വ​നാ​ട് ശ​ശി എ​ന്ന അ​ഞ്ചാ​ലും​മൂ​ട് മു​തു​ന്ത​ല്‍ കൊ​ച്ച​ഴി​ക​ത്ത്പ​ണ​യി​ല്‍ വീ​ട്ടി​ല്‍ ശ​ശി (47) യാ​ണ് കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ദീ​ര്‍ഘ​നാ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി അ​ണ്ടൂ​ര്‍ ബി​വ​റേ​ജി​ന്​ സ​മീ​പ​മെ​ത്തി​യ ഇ​യാ​ള്‍ ​പൊ​ലീ​സി​നെ കണ്ട്​ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും വാ​ള​കം ഔ​ട്ട് പോ​സ്റ്റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്.​ഐ സു​രേ​ഷ് കു​മാ​റും സം​ഘ​വും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

മോ​ഷ​ണ​കു​റ്റ​ത്തി​ന് ഒ​ന്ന​ര​വ​ര്‍ഷ​ത്തെ ജ​യി​ല്‍ ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ ഇ​യാ​ള്‍ ജ​യി​ല്‍ പ​രി​ച​യ​പ്പെ​ട്ട ഉ​ണ്ണി എ​ന്ന ആ​ളോ​ടൊ​പ്പം വീ​ണ്ടും മോ​ഷ​ണ​ത്തി​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും നി​ര​വ​ധി സ്ത്രീ​ക​ളു​ടെ മാ​ല മോ​ഷ്ടി​ക്കു​യും ചെ​യ്തു. മോ​ഷ​ണ​മു​ത​ല്‍ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വി​ല്‍ക്കു​ന്ന​താ​ണ് രീ​തി. ക​ഴി​ഞ്ഞ​യാ​ഴ്ച വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള യു​വ​തി​യു​ടെ മാ​ല​യും മോ​ഷ്ടി​ച്ചി​രു​ന്നു.

മ​ഞ്ചേ​രി​യി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കും 23500 രൂ​പ​യും​ ക​ണ്ടെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​എ​സ്. പ്ര​ശാ​ന്ത്, കൊ​ട്ടാ​ര​ക്ക​ര എ​സ്.​ഐ മാ​രാ​യ ദീ​പു, കെ.​എ​സ്. സു​രേ​ഷ് കു​മാ​ര്‍, സി.​പി.​ഒ മാ​രാ​യ സു​രേ​ഷ്, ബി​നു, ശ്രീ​രാ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamrobbery ganggang leader arrested
News Summary - leader of the robbery gang was arrested
Next Story