Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകൊട്ടാരക്കരയെ...

കൊട്ടാരക്കരയെ വിദ്യാഭ്യാസ ഹബ്ബാക്കും –മന്ത്രി

text_fields
bookmark_border
kn balagopal
cancel

കൊ​ട്ടാ​ര​ക്ക​ര: സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വി​ദ്യാ​ഭ്യാ​സ ഹ​ബ്ബു​ക​ളി​ലൊ​ന്നാ​യി കൊ​ട്ടാ​ര​ക്ക​ര​യെ മാ​റ്റു​മെ​ന്ന് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. ഐ.​എ​ച്ച്.​ആ​ര്‍.​ഡി എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജി​നോ​ട് ചേ​ര്‍ന്ന് ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യാ​നാ​യി ചേ​ര്‍ന്ന ആ​ലോ​ച​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ജോ​ലി ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ള്‍ കൊ​ട്ടാ​ര​ക്ക​ര ഐ.​എ​ച്ച്.​ആ​ര്‍.​ഡി കോ​ള​ജി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണ്.

ന​ഴ്‌​സി​ങ് കോ​ള​ജ് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു. ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജ് കൂ​ടി തു​ട​ങ്ങു​ന്ന​തോ​ടെ ജി​ല്ല​ക്ക്​ പു​റ​ത്തു നി​ന്നു​ള്ള വി​ദ്യാ​ര്‍ഥി​ക​ള്‍ കൂ​ടി ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി കൊ​ട്ടാ​ര​ക്ക​ര​യെ ആ​ശ്ര​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി.​കോം ഫി​നാ​ന്‍സ്, ബി.​കോം കോ ​ഓ​പ​റേ​ഷ​ന്‍, ബി.​എ​സ്.​സി സൈ​ക്കോ​ള​ജി, ബി.​എ ജേ​ര്‍ണ​ലി​സം ആ​ന്‍ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്നീ കോ​ഴ്‌​സു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ആ​രം​ഭി​ക്കു​ക. ലാ​ബ് ഉ​ള്‍പ്പെ​ടെ അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ട​ന്‍ സ​ജ്ജീ​ക​രി​ക്കാ​നും ആ​ലോ​ച​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍മാ​ന്‍ എ​സ്.​ആ​ര്‍. ര​മേ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ. ​അ​ഭി​ലാ​ഷ്, കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ വി. ​ഭ​ദ്ര​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottarakkaraEducation News
News Summary - Kottarakkara will be a hub for education – Minister
Next Story