കൊട്ടാരക്കര ടിപ്പർ ദുരന്തം: രണ്ടാം പ്രതി അറസ്റ്റിൽ
text_fieldsഇബ്രാഹിംകുട്ടി
കൊട്ടാരക്കര : കൊട്ടാരക്കര നീലേശ്വരം മുക്കോണിമുക്ക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറി മൂന്നുപേർ മരിക്കാനിടയായ കേസിൽ രണ്ടാം പ്രതിയായ ടിപ്പർ ലോറി ഉടമയായ ചവറ മുകുന്ദപുരം മണ്ണറ കിഴക്കത്തിൽ വീട്ടിൽ ഇബ്രാഹിംകുട്ടി (42), എന്നയാളെയാണ്കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തിൽ ഉപയോഗിച്ച ടിപ്പർ ലോറിയുടെ ഉടമയ്ക്കെതിരെയും അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജിജുകുമാർ പി.ഡി, സബ് ഇൻസ്‌പെക്ടർ രജിത്ത്, ഹേമന്ത് മോഹൻ, അനന്തു, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം കൃഷ്ണൻ, അരുൺ മോഹൻ, രാജേഷ്, സന്തോഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

