Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightഡിജിറ്റൽ സാക്ഷരത...

ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന നഗരസഭയായി കൊട്ടാരക്കര

text_fields
bookmark_border
kottarakkara municipality
cancel

കൊ​ട്ടാ​ര​ക്ക​ര: ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കൈ​വ​രി​ച്ചി​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യാ​യി കൊ​ട്ടാ​ര​ക്ക​ര. ന​ഗ​ര​സ​ഭ​യി​ലെ നീ​ലേ​ശ്വ​രം, ഗാ​ന്ധി​മു​ക്ക് വാ​ർ​ഡു​ക​ളി​ലാ​ണ്​ വാ​ർ​ഡ്​ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യം ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കാ​മ്പ​യി​ൻ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത നേ​ട്ട​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ചൊ​വ്വാ​ഴ്ച ന​ട​ക്കും. ഇ​തി​നൊ​പ്പം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ജ​ല ബ​ജ​റ്റി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും.

ഹെ​ൽ​ത്ത് വെ​ൽ​ന​സ് സെ​ന്‍റ​റി​ന്‍റെ​യും മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​നു​വ​ദി​ച്ച ഫ​ണ്ടി​ൽ​നി​ന്നും 1.20 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച ഗാ​ന്ധി​മു​ക്ക് എ​സ്.​പി ഓ​ഫി​സ്, ഇ.​ടി.​സി റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് കൊ​ട്ടാ​ര​ക്ക​ര ഗാ​ന്ധി​മു​ക്കി​ൽ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​വും പ്ര​ഖ്യാ​പ​ന​വും നി​ർ​വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി സാ​ക്ഷ​ര​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എ​സ്.​ആ​ർ. ര​മേ​ശ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ര​ണ്ട് വെ​ൽ​ന​സ് സെ​ന്‍റ​ർ തു​ട​ങ്ങു​ന്ന​തി​ന് 82 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. തൃ​ക്ക​ണ്ണ​മം​ഗ​ല​ത്തും മു​സ്​​ലിം സ്​​ട്രീ​റ്റി​ലു​മാ​ണ് ഇ​വ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്ന്​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ് അ​റി​യി​ച്ചു. തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 26 ല​ക്ഷ​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. തൃ​ക്ക​ണ്ണ​മം​ഗ​ല​ത്താ​ണ്​ ആ​ദ്യം ആ​രം​ഭി​ക്കു​ന്ന​ത്. മു​സ്​​ലിം സ്​​ട്രീ​റ്റി​ൽ തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി മു​ന്നേ​റു​ന്നു. ഒ​രു ഡോ​ക്ട​ർ, ഒ​രു സ്റ്റാ​ഫ്​ ന​ഴ്സ്, ഫാ​ർ​മ​സി​സ്റ്റ്, മ​ൾ​ട്ടി​പ​ർ​പ​സ്​ വ​ർ​ക്ക​ർ എ​ന്ന നി​ല​യി​ൽ ജീ​വ​ന​ക്കാ​ർ ഒ​രു സെ​ന്‍റ​റി​ലു​ണ്ടാ​കും. നി​ശ്ചി​ത സ​മ​യ​ത്താ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം.

2023-24 ന​ഗ​ര​സ​ഭ​യി​ലെ ജ​ല​േ​സ്രാ​ത​സ്സു​ക​ൾ, ജ​ല​ല​ഭ്യ​ത, ജ​ല​ദൗ​ർ​ല​ഭ്യ​വും ആ​വ​ശ്യ​ക​ത​യും സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​പ​ഠ​നം ന​ട​ത്തി​യാ​ണ് ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsDigital LiteracyKottarakara Municipality
News Summary - Kottarakkara as a municipality that achieves digital literacy
Next Story