Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊട്ടാരക്കര: പാർക്കിങ് ഗ്രൗണ്ടിൽ കഞ്ചാവുചെടി
text_fieldsbookmark_border
എഴുകോൺ എക്സൈസ് സംഘം നെടുമൺകാവിൽ കണ്ടെത്തിയ കഞ്ചാവുചെടി
കൊട്ടാരക്കര: എഴുകോൺ എക്സൈസ് സംഘം നെടുമൺകാവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ പൂർണ വളർച്ചയെത്താറായ കഞ്ചാവുചെടി കണ്ടെത്തി. നെടുമൺകാവ് ബിവറേജസ് ഭാഗത്തുനിന്ന് ഓടനാവട്ടത്തേക്കു പോകുന്ന റോഡിൽ സ്വകാര്യ ടെക്സ്റ്റൈൽസിന്റെ പാർക്കിങ് ഗ്രൗണ്ടിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്.
എഴുകോൺ എക്സൈസ് ഇൻസ്പെക്ടർ ജി. പോൾസനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിജയകൃഷ്ണൻ, എവേഴ്സൺ ലാസർ, സിദ്ദു, ശ്യാംകുമാർ, നിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Next Story

