Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകൊല്ലാമല-തെങ്ങുവിള...

കൊല്ലാമല-തെങ്ങുവിള റോഡ്​ നിർമാണം പാതിവഴിയിൽ

text_fields
bookmark_border
കൊല്ലാമല-തെങ്ങുവിള റോഡ്​ നിർമാണം പാതിവഴിയിൽ
cancel
camera_alt

കൊ​ല്ലാ​മ​ല-​തെ​ങ്ങു​വി​ള റോ​ഡ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ സ്തം​ഭി​ച്ച നി​ല​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ലാ​മ​ല-​തെ​ങ്ങു​വി​ള റോ​ഡി​ന്റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ. ഏ​റെ​ക്കാ​ല​മാ​യി തു​ട​രു​ന്ന യാ​ത്രാ​ദു​രി​ത​ത്തി​ൽ നാ​ടി​ന് ശ്വാ​സം മു​ട്ടു​ന്നു. മു​ൻ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്റെ ശ്ര​മ​ഫ​ല​മാ​യാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് മൂ​ന്നു​കോ​ടി​യോ​ളം രൂ​പ അ​നു​വ​ദി​ച്ച​ത്. സെ​പ്തം​ബ​റോ​ടെ ക​ലു​ങ്ക് നി​ർ​മ്മാ​ണം തു​ട​ങ്ങി. ഇ​തി​ന് ശേ​ഷം റോ​ഡി​ന്റെ നി​ർ​മ്മാ​ണ ജോ​ലി​ക​ൾ തു​ട​ങ്ങാ​നാ​യി​ല്ല.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​ണ് നി​ർ​മ്മാ​ണ ജോ​ലി​ക​ൾ തു​ട​ങ്ങി​യ​ത്. അ​ന്ന് റോ​ഡി​ന്റെ മേ​ൽ​പ്പ​ര​പ്പ് ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് ഇ​ള​ക്കി നി​ര​ത്തു​ക​യും വീ​തി​കൂ​ട്ടാ​ൻ വ​ശ​ങ്ങ​ളി​ൽ മെ​റ്റ​ൽ നി​ര​ത്തു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും അ​തി​ന് ശേ​ഷ​വും ഈ ​സ്ഥി​തി തു​ട​ർ​ന്നു. ഇ​തോ​ടെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് നാ​ട്ടു​കാ​രി​ൽ നി​ന്നു​ണ്ടാ​യ​ത്. വേ​ന​ൽ​മ​ഴ​യി​ൽ വ​ശ​ങ്ങ​ളി​ൽ നി​ര​ത്തി​യ മെ​റ്റ​ൽ ഇ​ള​കി​പ്പോ​യി. കു​ണ്ടും കു​ഴി​യു​മാ​യ റോ​ഡി​ലൂ​ടെ ബു​ദ്ധി​മു​ട്ടി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യ​ത്. പി​ന്നീ​ട് മെ​റ്റ​ലി​ങ് ന​ട​ത്തി​യ​തോ​ടെ വീ​ണ്ടും ഉ​ട​ൻ ടാ​റി​ങ് ന​ട​ത്തു​മെ​ന്ന് നാ​ട്ടു​കാ​ർ പ്ര​തീ​ക്ഷി​ച്ചു. എ​ന്നാ​ൽ മെ​റ്റ​ലിം​ഗ് ന​ട​ത്തി​യ​തെ​ല്ലാം ഇ​ള​കി​ത്തെ​റി​ക്കു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ.

കു​ള​ക്ക​ട ല​ക്ഷം വീ​ട് ജം​ഗ്ഷ​നി​ൽ നി​ന്ന് തു​ട​ങ്ങി കൊ​ല്ലാ​മ​ല, മ​ല​പ്പാ​റ, കു​റ​ക്കോ​ട്ടു​വി​ള വ​ഴി മാ​വ​ടി തെ​ങ്ങു​വി​ള​യി​ൽ എ​ത്തു​ന്ന​താ​ണ് റോ​ഡ്. ബി.​എം ആ​ൻ​ഡ് ബി.​സി നി​ല​വാ​ര​ത്തി​ൽ റോ​ഡ് നി​ർ​മ്മി​ക്കാ​നാ​ണ് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്. മൂ​ന്നാ​ഴ്ച മു​ൻ​പ് മെ​റ്റ​ലിം​ഗ് ന​ട​ത്തി. എ​ന്നാ​ൽ ടാ​റിം​ഗ് ന​ട​ന്നി​ല്ല. ഇ​തോ​ടെ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​യി. ഇ​വി​ടെ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​ണ്. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്തു​കാ​രു​ടെ ഏ​ക വ​ഴി​യാ​ണ് കൊ​ല്ലാ​മ​ല - തെ​ങ്ങു​വി​ള റോ​ഡ്. ഇ​ങ്ങോ​ട്ട് ഓ​ട്ടോ​ക​ൾ ഓ​ട്ടം വി​ളി​ച്ചാ​ൽ വ​രാ​റി​ല്ല. ഏ​റെ​ക്കാ​ല​മാ​യി തു​ട​രു​ന്ന യാ​ത്രാ ദു​രി​ത​ത്തി​ന് അ​റു​തി​യു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala DevelopmentinfrastructureRoad constructionkottarakara
News Summary - Kollamala-Thenguvila Road Construction Left Halfway
Next Story