അടിസ്ഥാന സൗകര്യവികസനം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളവിതരണം ഉൾപ്പടെ ജനക്ഷേമ പദ്ധതികളാണ് കൊട്ടാരക്കര മണ്ഡലത്തിൽ കിഫ്ബി വഴി പൂർത്തിയാക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ച് കോടി രൂപയുടെ നിർമാണം പൂർത്തീകരിച്ചു.
വെളിയം-കരീപ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അറക്കടവ് പാലത്തിന് 10.28 കോടി, റിങ് റോഡ് നിർമാണത്തിന് 17.83 കോടി, ചെട്ടിയാരഴികത്ത് കടവ് പാലത്തിന് 10.61 കോടി, മൈലം കുടിവെള്ളപദ്ധതിക്ക് 18 കോടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് പുതിയ സമുച്ചയത്തിന് 64.32 കോടി വാക്കനാട് എച്ച്.എസ്.എസ്, മുട്ടറ വി.എച്ച്.എസ്.എസ്, കുഴിമതിക്കാട് എച്ച്.എസ്.എസ്, പുത്തൂർ എച്ച്.എസ്.എസ്, കുളക്കട വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പദ്ധതിയിൽപെടുത്തി പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.