കേരളം നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സംസ്ഥാനമാകും -മന്ത്രി
text_fieldsകരീപ്ര ഉളകോടിൽ ഹരിതതീർഥം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചശേഷം പദ്ധതിപ്രദേശം സന്ദർശിച്ച മന്ത്രി കെ.എൻ. ബാലഗോപാൽ ഹരിതകർമ േസനാംഗങ്ങളോടൊപ്പം
കൊട്ടാരക്കര: കേരളം 2050ഓടെ സീറോ കാര്‍ബണ്‍ എമിഷന്‍ സംസ്ഥാനമായി മാറുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കരീപ്ര പഞ്ചായത്തിൽ ‘ഹരിതതീര്‍ഥം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമാവധി കാര്‍ബണ്‍ എമിഷന്‍ കുറച്ച് പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതിനായി വിപുലമായ പദ്ധതികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. കരീപ്ര പഞ്ചായത്തും വെളിയം പഞ്ചായത്തും നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പഞ്ചായത്തുകളായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ഏകോപനത്തോടെ അനെര്‍ട്ടിന്റെ സാങ്കേതികസഹായം പ്രയോജനപ്പെടുത്തി 20 ഏക്കറോളം വിസ്തൃതിയുള്ള ആഴമേറിയ പാറ ക്വാറിയിലെ ജലം കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണ് ഹരിത തീര്‍ഥം. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടറുകള്‍ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. ജലം കുടിവെള്ളത്തിനായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
വെളിയം, കരീപ്ര പഞ്ചായത്തിലെ ഖനനം ചെയ്ത് ഉപേക്ഷിച്ച ക്വാറികളിലെ ജലമാണ് ഉപയോഗിക്കുന്നത്. 100 അടി താഴ്ചയിൽ എട്ടുലക്ഷം ക്യുബിക് മീറ്ററിലാണ് ഈ ജലം കിടക്കുന്നത്. സംസ്ഥാനത്തെ 10 പഞ്ചായത്തിൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കരീപ്രയിലും വെളിയത്തുമാണ് ആദ്യമായി പൂർത്തിയാക്കിയത്. മന്ത്രിയും മറ്റ് ജനപ്രതിനിധികളും പദ്ധതിപ്രദേശമായ പാറമട സന്ദർശിച്ചു.
കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ മുഖ്യപ്രഭാഷണം നടത്തി. സി.ജി. തിലകൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, കരീപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

