രാഹുൽ അനുകൂല നിലപാട് സ്വീകരിച്ചവരാണ് ഇടതുപക്ഷം -ഇ.പി. ജയരാജൻ
text_fieldsകൊട്ടാരക്കരയിൽ കേരള കോൺഗ്രസ് (ബി) ജില്ല സമ്മേളനം എൽ.ഡി.എഫ് കൺവീനർ
ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
കൊട്ടാരക്കര: രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തപ്പോൾ അനുകൂല നിലപാട് സ്വീകരിച്ച പാർട്ടിയാണ് ഇടതുപക്ഷമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കേരള കോൺഗ്രസ് (ബി) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കാകട്ടെ ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുക, വർഗീയ ധ്രുവീകരണം ഉണ്ടാക്കുക, അതുവഴി വോട്ട് ബാങ്കുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ പറഞ്ഞാൽ കഥ മുഴുവൻ പറയാൻ കഴിയുന്ന ഒരു പാട് ആളുകളുണ്ടെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു. താൻ ഒറ്റക്കല്ല, മുഖ്യമന്ത്രി പിണറായി വിജയനും താനും ഗൂഢാലോചന നടത്തിയെന്നത് സി.ബി.ഐയുടെ റിപ്പോർട്ടിലില്ല. ഗൂഢാലോചന നടത്തി ജീവിക്കേണ്ടി വന്നിട്ടില്ല. 22 വർഷമായി തന്നെക്കുറിച്ച് പറയാൻ പാടില്ലാത്തത് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഭൂരിപക്ഷം കൂടിയിട്ടേയുള്ളൂ. പാർട്ടി വളരുകയാണെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
എ. ഷാജു അധ്യക്ഷത വഹിച്ചു. പി.എസ്. സുപാൽ എം.എൽ.എ, വേണു ഗോപാലൻ നായർ, ഏലിയാമ, കരിക്കത്തിൽ തങ്കപ്പൻ പിള്ള, ജി. ഗോപാലകൃഷ്ണപിള്ള, ജേക്കബ് വർഗീസ് വടക്കടത്ത് എന്നിവർ സംസാരിച്ചു. പ്രകടനം പുലമൺ ജങ്ഷനിൽനിന്ന് ആരംഭിച്ച് കൊട്ടാരക്കര മുനിസിപ്പൽ ഗ്രൗണ്ടിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

