കൊട്ടാരക്കരയിൽ അനധികൃത പാർക്കിങ്; ഗതാഗത തടസ്സം
text_fieldsകൊട്ടാരക്കര ടൗണിലെ അനധികൃത പാർക്കിങ്
കൊട്ടാരക്കര: കൊട്ടാരക്കരയിൽ അനധികൃത പാർക്കിങ് മൂലം ഗതാഗത തടസ്സം രൂക്ഷം. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്റ്റാൻഡുകളിലേക്ക് ബസുകൾ പ്രവേശിക്കുന്ന ഭാഗത്ത് കാറും ബൈക്കുകളും അനധികൃതമായി പാർക്ക് ചെയ്യുന്നതുമൂലം മറ്റ് വാഹനങ്ങൾക്ക് പോകാൻ സാധിക്കുന്നില്ല.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തായി ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കുന്നുണ്ട്. ഓട്ടോയിൽ കയറുന്നതിനായി നിരവധി യാത്രികർ ഇവിടേക്ക് വരുന്നുണ്ട്. റോഡ് കൈയേറി മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം ബസ്-ഓട്ടോ സ്റ്റാൻഡുകാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്.
വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്താൽ മണിക്കൂറുകൾക്ക് ശേഷമേ മാറ്റുകയുള്ളൂ. ഇതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാവും. തിരുവനന്തപുരം ഭാഗത്തെ എം.സി റോഡ് വശത്തായി രാവിലെ മുതൽ രാത്രി വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. ഇതുമൂലം നിരവധി വാഹനാപകടങ്ങളാണ് ഉണ്ടാവുന്നത്. പുലമൺ ഭാഗത്തെ അനധികൃത പാർക്കിങ് മൂലം മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുന്നതും പതിവാണ്.
അടിയന്തരാവശ്യങ്ങൾക്ക് സ്വകാര്യ-താലൂക്ക് ആശുപത്രികളിലേക്ക് വാഹനങ്ങളിൽ വരുന്ന രോഗികൾക്ക് ഗതാഗതതടസ്സം മൂലം ബുദ്ധിമുട്ട് നേരിടുന്നു. താലൂക്ക് വികസന സമിതിയിൽ മോട്ടോർ വാഹനവകുപ്പ് അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

