Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightസർക്കാർ ഭൂമിയിലെ...

സർക്കാർ ഭൂമിയിലെ അനധികൃത നിർമാണം തടഞ്ഞു

text_fields
bookmark_border
Illegal construction
cancel

കൊ​ട്ടാ​ര​ക്ക​ര: എ​ഴു​കോ​ൺ കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ ന​ട​ത്തി​വ​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണം റ​വ​ന്യൂ-​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​ട​ഞ്ഞു. ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം കു​ള​ത്തി​നോ​ട്​ ചേ​ർ​ന്നു​ള്ള പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തി​വ​ന്ന​ത്. അ​സി. സെ​ക്ര​ട്ട​റി ജി. ​ശ​ങ്ക​ര​ൻ​കു​ട്ടി, വി​ല്ലേ​ജ് ഓ​ഫി​സ​ർ എ​സ്. സ​ജീ​ഷ്, സ്​​പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ വൈ. ​ബൈ​ജു​മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​ദേ​ശ​ത്ത് പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക ഷെ​ഡ് പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മീ​പ​വാ​സി ഓം​ബു​ഡ്സ്മാ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഓം​ബു​ഡ്സ്മാ​ൻ എ​ഴു​കോ​ൺ പ​ഞ്ചാ​യ​ത്തി​ൽ ആ​ഗ​സ്റ്റ് ഒ​മ്പ​തി​ന് ഹി​യ​റി​ങ് ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഷെ​ഡ് പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് ഉ​ത്ത​ര​വി​ട്ടു. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ന്​ പ​ക​രം സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ക്കു​ന്ന ഷെ​ഡ് പൊ​ളി​ച്ചു​മാ​റ്റി കെ​ട്ടി​ട​നി​ർ​മാ​ണം ആ​രം​ഭി​ച്ചു. നി​ർ​മാ​ണം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം പ​രി​ശോ​ധി​ച്ചു. അ​ടു​ത്ത ദി​വ​സം കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ നി​ൽ​ക്കു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​ൻ ഓം​ബു​ഡ്സ്മാ​ന്റെ ഉ​ത്ത​ര​വു​ണ്ട്. റ​വ​ന്യൂ-​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ൽ സ​ർ​ക്കാ​ർ ഭൂ​മി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ച്ച് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government landIllegal construction
News Summary - Illegal construction on government land has been stopped
Next Story