Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കൊച്ചുമകൻ അറസ്റ്റിൽ

text_fields
bookmark_border
വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കൊച്ചുമകൻ അറസ്റ്റിൽ
cancel
camera_alt

representational image

Listen to this Article

കൊട്ടാരക്കര: വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കൊച്ചുമകൻ അറസ്റ്റിലായി. നീലേശ്വരം ഇ.ടി.സി കല്ലുവാതുക്കൽ വിപിൻ ഭവനിൽ ത്രേസ്യാമ്മമേരി(86)യുടെ കഴുത്തിൽ കിടന്ന രണ്ട് പവൻ സ്വർണ മാല കവർന്ന കൊട്ടാരക്കര തൃക്കണ്ണമംഗലത്ത് സി.പി കുന്ന് ലക്ഷംവീട്ടിൽ അനിമോൻ (23) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 27ന് ഇയാൾ ത്രേസ്യമ്മമേരിയെ ആക്രമിച്ച് മാല കവരുകയായിരുന്നു. കൊട്ടാരക്കര എസ്.എച്ച്.ഒ ജോസഫ് ലിയോണി‍െൻറ നേതൃത്വത്തിൽ എസ്.ഐ ദീപു, സി.പി.ഒമാരായ ഷിബു കൃഷ്ണൻ, എസ്. സുധീർ, സഹിൽ, ശ്രീരാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തിനുശേഷം ഒളിവിൽ കഴിഞ്ഞ ഇയാളെ തെന്മലയിൽനിന്ന് പിന്തുടർന്ന് പുനലൂരിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Grandson arrested for assaulting elderly woman and stealing gold
Next Story