സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മാലിന്യ കൂമ്പാരം; നടപടിയില്ല
text_fieldsകൊട്ടാരക്കര സ്വകാര്യ ബസ്റ്റാൻഡിന്റെ പിന്നിലെ മാലിന്യം
കൊട്ടാരക്കര: സ്വകാര്യ ബസ് സ്റ്റാൻഡിന്റെ പിന്നിലെ മാലിന്യകൂമ്പാരമായിട്ടും നടപടിയായില്ല. നഗരസഭ ശുചിത്വ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോഴും സ്റ്റാൻഡിലെ മാലിന്യം നീക്കാൻ നടപടിയില്ല. ദുർഗന്ധം മൂലം യാത്രക്കാർക്ക് സ്റ്റാൻഡിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇവിടെ നൂറോളം സ്വകാര്യ ബസുകളാണ് സർവിസ് നടത്തുന്നത്. പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് നിർമിക്കാൻ സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ തുക അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി നടക്കുന്നില്ല.
ഓരോ ദിവസവും മാലിന്യം വർധിച്ചുവരുകയാണ്. ഇത് നീക്കം ചെയ്യാൻ നഗരസഭയുടെ ഭാഗത്തുനിന്ന് നടപടിയുമില്ല. സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ പിന്നിൽ മലിന ജലം പോകുന്ന ഓടയാണുള്ളത്. സമീപത്തെ കടകളിൽ നിന്നുള്ള മലിനജലം ഇതുവഴിയാണ് ഒഴുകുന്നത്. ദുർഗന്ധം മൂലം യാത്രികർക്ക് ഇവിടെയും നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്.

