Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകുടുംബത്തിലെ നാലു പേർ...

കുടുംബത്തിലെ നാലു പേർ വീട്ടിനുള്ളിൽ മരിച്ചനിലയിൽ; ദുരൂഹത

text_fields
bookmark_border
Crime Scene
cancel

കൊട്ടാരക്കര: : ഒരു കുടുംബത്തിലെ നാലു പേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്ന്​ പേരുടെ മൃതദേഹങ്ങൾ വെ​േട്ടറ്റ നിലയിലും ഒരാൾ തൂങ്ങി മരിച്ച നിലയിലുമായിരുന്നു.

കൊട്ടാരക്കര നീലേശ്വരത്ത്​ പൂജപ്പുര വീട്ടിലാണ്​ സംഭവം. നീലേശ്വരം സ്വദേശി രാജേന്ദ്രൻ (55), ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ്​ (24), അമൃത (21) എന്നിവരാണ്​ മരിച്ചത്​.

ഒാ​േട്ടാറിക്ഷ തൊഴിലാളിയായ രാജേന്ദ്രനും കുടുംബവും പ്രശ്​നങ്ങളൊന്നും ഇല്ലാതെ ജീവിക്കുകയായിരുന്നൂവെന്നാണ്​ അയൽവാസികൾ പറയുന്നത്​.

തിങ്കളാഴ്ച രാവിലെ വീട് തുറക്കാതിരുന്നതിനാൽ നാട്ടുകാരെത്തി പരിശോധിക്കുകയായിരുന്നു. രാജേന്ദ്രൻ തൂങ്ങി മരിച്ച നിലയിലും മറ്റുള്ളവർ വെ​േട്ടറ്റ്​ മരിച്ച നിലയിലുമായിരുന്നു.

സംഭവത്തിന്​ പിറകിലെ ദുരൂഹത നീങ്ങിയിട്ടില്ല. രാജേന്ദ്രന്​ മാനസിക അസ്വസ്​ഥത ഉണ്ടായിരുന്നതായി സംശയമുണ്ടെന്നാണ്​ പൊലീസ്​ പറയുന്നത്​. എന്നാൽ, ഇത്​ അയൽവാസികളാരും സ്​ഥിരീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - four in a family found dead
Next Story