കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ പരിസരത്ത് തീപിടിത്തം; രണ്ട് സ്കൂട്ടറുകൾ കത്തി നശിച്ചു
text_fieldsകൊട്ടാരക്കര പൊലീസ് സ്റ്റേഷനു പിറകുവശത്ത് തീ പടർന്നു സ്കൂട്ടറുകൾ കത്തിയ നിലയിൽ
കൊട്ടാരക്കര: പൊലീസ് സ്റ്റേഷൻ പരിസരത്തുണ്ടായ തീപിടിത്തത്തിൽ പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന രണ്ട് സ്കൂട്ടറുകൾ കത്തിനശിച്ചു.ഞായറാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ടതോടെ സമീപത്തുണ്ടായിരുന്ന മറ്റ് ഇരുചക്ര വാഹനങ്ങളിലേക്ക് തീ പടർന്നില്ല.
ബൈക്കുകൾ പൊലീസ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് സ്ഥലത്തുനിന്ന് മാറ്റിയത്.കൊട്ടാരക്കരയിൽനിന്നുള്ള അഗ്നിരക്ഷാ സേന അര മണിക്കൂർ പരിശ്രമിച്ച് തീ അണച്ചു. സ്റ്റേഷന്റെ തൊട്ടു പിറകിൽ മാലിന്യം കത്തിക്കുന്ന സ്ഥലത്തുനിന്നാണ് തീ വാഹനങ്ങളിലേക്ക് പടർന്നത്.
എന്നാൽ, ഞായറാഴ്ച മാലിന്യം കത്തിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. മാലിന്യം കുമിഞ്ഞുകൂടി കിടന്നിരുന്ന ഭാഗത്ത് കൂടുതലും പേപ്പറുകളാണ് ഉണ്ടായിരുന്നത്.
ആരെങ്കിലും സിഗരറ്റ് വലിച്ച ശേഷം തീയണക്കാത്ത കുറ്റി ഇവിടേക്ക് വലിച്ചെറിഞ്ഞതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

