Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightവാളകത്ത് വസ്ത്ര...

വാളകത്ത് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

text_fields
bookmark_border
വാളകത്ത് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം
cancel
camera_alt

വാ​ള​കം ജ​ങ്​​ഷ​നി​ലെ വ​സ്​​ത്ര​വ്യാ​പാ​ര​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

കൊ​ട്ടാ​ര​ക്ക​ര: വാ​ള​കം ജ​ങ്​​ഷ​നി​ലെ പ്രീ​താ​സ് ടെ​ക്​​സ്​​ൈ​റ്റ​ൽ​സ് എ​ന്ന സ്ഥാ​പ​നം അ​ഗ്​​നി​ബാ​ധ​യി​ൽ പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​ർ​ന്നു. വാ​ള​ക​ത്തു​നി​ന്ന്​ ഉ​മ്മ​ന്നൂ​ർ റോ ​ഡി​ലേ​ക്ക്​ തി​രി​യു​ന്ന ഭാ​ഗ​ത്ത്​ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന, വ​ത്സാ മാ​ത്യു​വി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​േ​ട്ടാ​ടെ​യു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​യി​ൽ ന​ശി​ച്ച​ത്.

ക​ട​യി​ലു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ​ക്കൊ​പ്പം സ്​​റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി പ​ത്ര ഏ​ജ​ൻ​സി ന​ട​ത്തി​വ​ന്നി​രു​ന്ന ഇ​വി​ടെ വ​ള​രെ​യ​ധി​കം പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഉ​ദ്ദേ​ശം ഏ​ഴു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

കു​റ​ച്ചു ദി​വ​സ​മാ​യി ക​ട​യി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു. വൈ​കീ​ട്ട് ആ​റോ​ടെ ക​ട അ​ട​ച്ചു. ഒ​രു ഭാ​ഗ​ത്ത് വെ​ൽ​ഡി​ങ്​ വ​ർ​ക്കു​ക​ൾ ന​ട​ന്നി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ്​ തീ ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ സം​ശ​യി​ക്കു​ന്നു. ക​ട​യി​ൽ​നി​ന്ന്​ പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും തീ ​പ​ട​ർ​ന്നു പി​ടി​ച്ചു. പ​രി​സ​ര​ത്തു​ള്ള മ​റ്റു ക​ട​ക​ളി​ലേ​ക്കു തീ ​പ​ട​രാ​തി​രി​ക്കാ​ർ നാ​ട്ടു​കാ​ർ വ​ള​രെ പ​ണി​പ്പെ​ട്ടു. വ​ള​രെ വൈ​കി​യി​ട്ടും ഫ​യ​ർ​ഫോ​ഴ്സ് എ​ത്താ​ത്ത​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്​ കാ​ര​ണ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekottarakkara
Next Story