Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightനാലംഗ കുടുംബം...

നാലംഗ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം: മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

text_fields
bookmark_border
crime scene
cancel

കൊ​ട്ടാ​ര​ക്ക​ര: കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം പൂ​ജ​പ്പു​ര വീ​ട്ടി​ല്‍ രാ​ജേ​ന്ദ്ര​ന്‍ (56), ഭാ​ര്യ അ​നി​ത (48), മ​ക്ക​ളാ​യ ആ​ദി​ത്യ രാ​ജ് (24), അ​മൃ​താ രാ​ജ് (20) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് സം​സ്‌​ക​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ത്തി.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് നീ​ലേ​ശ്വ​ര​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച് മൃ​ത​ദേ​ഹ​ങ്ങ​ള്‍ പൊ​തു​ദ​ര്‍ശ​ന​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു. നൂ​റു​ക​ണ​ക്കി​ന് നാ​ട്ടു​കാ​ര്‍ കു​ടും​ബ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി​യ​ര്‍പ്പി​ക്കാ​നെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ലു​പേ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഗൃ​ഹ​നാ​ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ലു​മാ​ണ് വീ​ട്ടി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottarakkara deaths
News Summary - family dies under mysterious circumstances: Bodies cremated
Next Story