Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടാത്തലയിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റുകൾ തകർന്നു

text_fields
bookmark_border
ഒഴിവായത് വൻ അപായം
കോട്ടാത്തലയിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റുകൾ തകർന്നു
cancel
camera_alt

കോ​ട്ടാ​ത്ത​ല​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ച് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ

Listen to this Article

കൊട്ടാരക്കര: കോട്ടാത്തലയിൽ നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റുകൾ തകർന്നു. റോഡിൽ വൈദ്യുതി കമ്പി ഉൾപ്പെടെ വീണെങ്കിലും പ്രദേശവാസികളുടെ സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. പോസ്റ്റുകളിൽ ഇടിച്ച കാർ സമീപത്തെ വീട്ടുമുറ്റത്തെത്തിയാണ് നിന്നത്. പരിക്കേറ്റ കാർ യാത്രികരായ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചയായിരുന്നു അപകടം.

ശബ്ദം കേട്ടാണ് നാട്ടുകാർ ഇവിടേക്ക് ഓടിയെത്തിയത്. വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് ചാഞ്ഞ് കമ്പികൾ റോഡിൽ വീണനിലയിലായിരുന്നു. വൈദ്യുതി ബന്ധം മുറിഞ്ഞിരുന്നു. കാറിലകപ്പെട്ട ഡ്രൈവറെ രക്ഷപ്പെടുത്തിയ ശേഷം നാട്ടുകാർ റോഡിൽ ഗതാഗതം തടഞ്ഞു.

അമിതവേഗത്തിൽ വന്ന ബൈക്ക് യാത്രികനെയും സ്വകാര്യ ബസിനെയും യഥാസമയം തടഞ്ഞത് അപകടമൊഴിവാക്കി. വിവരമറിയിച്ച് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പൊലീസും അഗ്നിരക്ഷാസേനയും എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. കെ.എസ്.ഇ.ബി അധികൃതർ മണിക്കൂറുകൾക്കു ശേഷം എത്തി വൈദ്യുതി ലൈൻ മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Electricity poles were broken after a car hit in Kottathala
Next Story