Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightഭക്ഷണം താമസിച്ചതിന്...

ഭക്ഷണം താമസിച്ചതിന് ഹോട്ടൽ ഉടമയെ മർദിച്ച പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
ഭക്ഷണം താമസിച്ചതിന് ഹോട്ടൽ ഉടമയെ മർദിച്ച പ്രതികൾ അറസ്റ്റിൽ
cancel

കൊ​ട്ടാ​ര​ക്ക​ര: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ താ​മ​സി​ച്ച​തി​ന് ഹോ​ട്ട​ൽ ഉ​ട​മ​യെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ള​കം മേ​ൽ​ക്കു​ള​ങ്ങ​ര എം.​ടി.​എ​ച്ച്.​എ​സി​ന് സ​മീ​പം ജി​ജോ ഭ​വ​നി​ൽ ജി​ജോ എ​ന്ന ജി​ജോ ജോ​ൺ (34), വാ​ള​കം അ​മ്പ​ല​ക്ക​ര ജി​ൻ​സ​ൺ ഭ​വ​നി​ൽ ജി​ൻ​സ​ൺ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ദാ​ന​ന്ദ​പു​ര​ത്ത് ഹോ​ട്ട​ൽ ന​ട​ത്തു​ന്ന അ​ഞ്ച​ൽ നെ​ടു​മ​ല വ​ല്ലാ​റ്റ് രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​ജേ​ഷ് രാ​ജി​നെ​യാ​ണ് (33) പ്ര​തി​ക​ൾ മ​ർ​ദി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 1.30 ന് ​രാ​ജേ​ഷി​ന്‍റെ ഹോ​ട്ട​ലി​ൽ എ​ത്തി​യ പ്ര​തി​ക​ൾ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ക​യും ഭ​ക്ഷ​ണം ന​ൽ​കാ​ൻ താ​മ​സി​ച്ച​തി​ൽ പ്ര​കോ​പി​ത​രാ​യി ഹോ​ട്ട​ൽ ഉ​ട​മ രാ​ജേ​ഷ് രാ​ജി​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Defendants arrested for beating hotel owner for delaying food
Next Story