ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവെറയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതി അനു
കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവെറയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആവണീശ്വരം മുട്ടത്ത് ആശാഭവനിൽ അനുവിനെയാണ് (30) കൊട്ടാരക്കര െപാലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ െവച്ചായിരുന്നു സംഭവം.
കൊട്ടാരക്കരയിൽ നിന്ന് കൊല്ലം വഴി കരുനാഗപ്പള്ളിക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ വാളകം അണ്ടൂർ തടത്തിവിളവീട്ടിൽ സാജൻ കെ. ജോണിനെ പ്രതി ബസിൽ കയറി ആക്രമിക്കുകയായിരുന്നു. പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിന് ബസിെൻറ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ സ്ഥലം കൊടുത്തില്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. തടയാനായി വന്ന ബസ് ഡ്രൈവർ പവിത്രെനയും പ്രതി ആക്രമിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു

