Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 6:52 AM GMT Updated On
date_range 2022-06-15T14:48:00+05:30അംഗൻവാടിയിൽനിന്ന് നൽകിയ അമൃതം പൊടിയിൽ ചത്ത പല്ലി
text_fieldscamera_alt
അമൃതം പൊടിയിൽ കണ്ടെത്തിയ ചത്ത പല്ലി
Listen to this Article
കൊട്ടാരക്കര: നഗരസഭയുടെ കീഴിലുള്ള അംഗൻവാടിയിൽനിന്ന് നൽകിയ അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. തൃക്കണ്ണമംഗൽ അനുഭവനിൽ ആർ. ഉഷാകുമാരിയുടെ വീട്ടിലെ മൂന്ന് വയസ്സുള്ള കുട്ടിക്ക് ലഭിച്ച വനിത ശിശുവികസന വകുപ്പ് നൽകുന്ന അമൃതം പൊടിയിലാണ് പൂർണമായി കാണാവുന്ന ചത്ത പല്ലിയെ കണ്ടെത്തിയത്.
ഇവർക്ക് ഏപ്രിൽ മാസത്തിൽ നാല് പാക്കറ്റ് അമൃതം പൊടി ലഭിച്ചിരുന്നു. അവസാനത്തെ പൊടിയുടെ പാക്കറ്റ് പൊട്ടിച്ച് പാത്രത്തിലേക്ക് ഇട്ടപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്. വിവരമറിഞ്ഞ് തഹസിൽദാർ വീട് സന്ദർശിച്ചു. അംഗൻവാടിയുടെ ചുമതലയുള്ള ഐ.സി.ഡി.എസ് സൂപ്രണ്ട് പ്രഭ പൊടി പരിശോധനക്കായി കൊണ്ടുപോയി. കൊട്ടാരക്കര നഗരസഭയിലെ മറ്റൊരു അംഗൻവാടിയിൽ കഴിഞ്ഞ ആഴ്ചയാണ് പഴകിയ അരി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ച് നാലു കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായത്.
Next Story