മത്സ്യത്തിലെ രാസവസ്തു വീട്ടിൽ കണ്ടെത്താം
text_fieldsവോക്കേഷനൽ എക്സ്പോയിൽ മത്സ്യങ്ങളിൽ കലർന്ന വിഷാംശം റാപ്പിഡ് ടെസ്റ്റിലൂടെ കണ്ടെത്തുന്ന പ്രദർശനവുമായി പൂവാർ ഗവ. വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥികളായ എസ്.എസ്. അഭിനവ്, അഖിലേഷ് സുരേന്ദ്രൻ
കൊട്ടാരക്കര: വീടുകളിലെത്തുന്ന രാസവസ്തു തളിച്ച മത്സ്യമെന്ന വെല്ലുവിളിക്കൊരു മറുപടി വൊക്കേഷനൽ എക്സ്പോയിൽ. ഇത്തരം മത്സ്യം വീടുകളിൽ തന്നെ പരിശോധന നടത്തി കണ്ടെത്താവുന്ന റാപ്പിഡ് ടെസ്റ്റ് ഏവർക്കും പരിചിതമാക്കുകയാണ് പൂവാർ ഗവ. വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥികളായ എസ്.എസ്. അഭിനവ്, അഖിലേഷ് സുരേന്ദ്രൻ എന്നിവർ.
അമോണിയ, ഫോർമാലിൻ തുടങ്ങിയ വിഷാംശം കണ്ടെത്തുന്നതിനുള്ള പരിശോധനയാണിത്. സർക്കാർ അംഗീകാരം ലഭിച്ച ഈ റാപ്പിഡ് ടെസ്റ്റ് കിറ്റായ ചെറിയ ലിറ്റ്സ്മസ് പേപ്പറിന് സമാനമായ പേപ്പർ ഉപയോഗിച്ച് മത്സ്യത്തിന്‍റെ മുകളിൽ ഉരസുമ്പോൾ നീല നിറം വരുകയാണെങ്കിൽ ഫോർമാലിൽ ഉള്ളതായി മനസ്സിലാക്കാം.
റാപ്പിഡ് ടെസ്റ്റ് സൊല്യൂഷൻ ഉപയോഗിച്ച് പേപ്പർ മത്സ്യത്തിൽ സ്പർശിച്ചാൽ നീല നിറമാണ് കാണുന്നതെങ്കിൽ അമോണിയ ഉള്ളതായി വ്യക്തമാകും. അടുത്തകാലത്തായി സർക്കാർ ഓപറേഷൻ മത്സ്യക്കായി ഈ പരിശോധന സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. വീടുകളിലും വ്യാപകമായി ഇത് ഉയോഗിക്കണമെന്ന സന്ദേശമാണ് തങ്ങളുടെ പ്രദർശനത്തിലൂടെ നൽകാൻ ശ്രമിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

