Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2023 10:12 AM GMT Updated On
date_range 5 Sep 2023 10:12 AM GMTജലക്ഷാമം നേരിടാന്‍ ചെക്ഡാം
text_fieldsbookmark_border
camera_alt
ഇത്തിക്കര ആറിന് കുറുകെയുള്ള ചെക്ക് ഡാം
കൊട്ടാരക്കര: ജലക്ഷാമം നേരിടാന്‍ വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ചെക്ഡാം പദ്ധതി. ഇത്തിക്കര ആറിന് കുറുകെ 1.95 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം. നിര്‍മാണപുരോഗതി അവസാന ഘട്ടത്തിലാണ്. 50 മീറ്ററോളം നീളവും 1.65 മീറ്റര്‍ ഉയരവുമുണ്ട്. പഞ്ചായത്തിലെ പത്തോളം വാര്‍ഡുകളില്‍ തടസ്സമില്ലാതെ കുടിവെള്ളമെത്തിക്കുന്നതിന് പദ്ധതി സഹായകമാകും. മേജര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനാണ് നിര്‍മാണച്ചുമതല. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. പൂര്‍ത്തീകരണത്തിലൂടെ ടൂറിസം സാധ്യതകള്‍ വിപുലീകരിക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്.
Next Story