വ്യാപാര സ്ഥാപനത്തിൽ കൂടുകൂട്ടിയ വെള്ളിമൂങ്ങകളെ പിടികൂടി
text_fieldsകൊട്ടാരക്കര ധന്യാ ഫർണിച്ചർ കടയിൽ നിന്ന് പിടികൂടിയ വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ
കൊട്ടാരക്കര (കൊല്ലം): നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ കൂടുകൂട്ടിയ വെള്ളിമൂങ്ങകളെ പിടികൂടി. കൊട്ടാരക്കര ചന്തമുക്ക് പുത്തൂർ റോഡിൽ പ്രവർത്തിക്കുന്ന ധന്യ ഫർണിച്ചറിൽനിന്നാണ് മൂങ്ങകളെ പത്തനാപുരത്ത് നിന്നെത്തിയ ഫോറസ്റ്റ് സംഘം പിടികൂടിയത്.
കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെ മുട്ടയിട്ട് വിരിഞ്ഞ രണ്ട് വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ കൂടോടെ താഴെ വീണു. കടയുടമ ഫാസിൽ അറിയിച്ചതിനെതുടർന്ന് പത്തനാപുരം ഡി.എഫ്.ഒ ശ്യാമിെൻറ നേതൃത്വത്തിൽ ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി മൂങ്ങകളെ ഏറ്റെടുത്തു. വീണ പരിക്കുകൾ ഭേദമാക്കി പറക്കമുറ്റുമ്പോൾ കാട്ടിലേക്ക് തുറന്നുവിടുമെന്ന് ഡി.എഫ്.ഒ പറഞ്ഞു.

